പാലക്കാട്: യംഗ് ഇന്ത്യ ഐഎ എസ് അക്കാഡമിയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മർ കോച്ചിംഗ് ക്യാന്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് റെയിൽ ജാഗ്രത സുരക്ഷാ സമിതിയുടെ ബോധവത്കരണ ക്ലാസുകൾ നടത്തി.
റെയിൽ സുരക്ഷ അവയർനസിനെകുറിച്ച് എസ്ഐ കെ.ജെ. പ്രവീണും സെൽഫ് ഡിഫൻസിനെകുറിച്ച് എഎസ്ഐ കെ. കൃഷ്ണകുമാറും ബോധവത്കരണ ക്ലാസുകൾ നടത്തി.
സുന്ദരം ഗണേഷ് അധ്യക്ഷത വഹിച്ചചടങ്ങ് പാലക്കാട് മുനിസിപ്പൽ വാർഡ് കൗണ്‍സിലർ പ്രിയ വെങ്കിടേഷ് ഉദ്ഘാടനം നിർവഹിച്ചു. റെയിൽ യൂസേഴ്സ് ഡെവലപ്മെന്റ് കമ്മിറ്റി ജില്ലാ ചെയർമാൻ കെ.കാദർ മൊയ്തീൻ, ഷബ്നം അബ്ബാസ്, എൻ. സുബിൻ, എന്നിവർ പ്രസംഗിച്ചു.